Follow Me TV

The Unbeatable

കോവിഡ് പരിശോധനയിലെ ആള്‍മാറാട്ടം: യൂത്ത് കോണ്‍. സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

കോവിഡ് പരിശോധനയില്‍ ആള്‍മാറാട്ടമെന്ന പരാതിയില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസെടുത്തു.പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് കേസ്.ആള്‍മാറാട്ടം,പകര്‍ച്ചാവ്യാധി പ്രതിരോധ നിയമം എന്നീ വകുപ്പുകള്‍  ഉള്‍പ്പെടുത്തിയാണ് നടപടി.കോവിഡ് പരിശോധനയില്‍ വിവരങ്ങള്‍  മനപൂര്‍വ്വം തെറ്റിച്ചുു നല്‍കിയെന്നാണ് പ്രാഥമിക വിവരം.പരിശോധനക്കിടെ എം.കെ അഭി എന്നാണ് ഇദ്ദേഹം പേരായി നല്‍കിയിരുന്നത്.ഒപ്പം തന്നെ സ്വന്തം മേല്‍വിലാസത്തിനു പകരം  മറ്റൊരു കെ.എസ്.യു പ്രവര്‍ത്തകന്റെ പേരും മൊബൈല്‍നമ്പറായി കൊടുത്തിരുന്ന രണ്ട് നമ്പറുകളില്‍ ഒന്ന് സഹപ്രവര്‍ത്തകന്റെയും മറ്റൊന്ന് സ്വിച്ച് ഓഫ് ആയ നിലയിലുമായിരുന്നു നല്‍കിയിരുന്നത്. തന്നെ തിരിച്ചറിയാനുള്ള വിവരങ്ങള്‍ മനപ്പൂര്‍പ്പം മറച്ചുവച്ചാണ് വിവരങ്ങള്‍ നല്‍കിയത്.അതുകൊണ്ടു തന്നെ ആല്‍മാറാട്ടം എന്ന പരാതി നിലനില്‍ക്കും എന്ന വിലയിരുത്തലിലാണ് പോലീസ് കേസെടുത്തത്