Follow Me TV

The Unbeatable

ജ്ഞാനപീഠ പുരസ്‌ക്കാര നിറവില്‍ അക്കിത്തം

രാജ്യത്തെ പരമോനത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠ പുരസ്‌ക്കാരം മഹാകവി അക്കിത്തത്തിന് .കുമരനെല്ലൂരിലെ വീടായ ദേവായനത്തില്‍ പൂര്‍ണ്ണമായും കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചാണ്
മന്ത്രി എ.കെ.ബാലന്‍ പുരസ്‌കാരം സമ്മാനിച്ചത്.മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്‌ക്കാര സമര്‍പ്പണം നടത്തി.
നിരുപാധികസ്‌നേഹമാണ് അക്കിത്തത്തിന്റെ കവിതകളുടെ അടിസ്ഥാനശിലയെന്ന് മുഖ്യമന്ത്രി പറഞ്ഞു.അക്കിത്തം അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന, ആത്മാരാമന്‍ തയാറാക്കിയ-അക്കിത്തം.
സചിത്രജീവചരിത്രം എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.മകനും ചിത്രകാരനുമായ വാസുദേവന്റെ ചിത്രങ്ങളടങ്ങിയ പുസ്തകം ഡല്‍ഹിയിലെ പ്രസാധകരാണ് പുറത്തിറക്കുന്നത്.
മലയാളത്തിന് ഇത് ആറാംതവണയാണ് ജ്ഞാനപീഠം ലഭിക്കുന്നത്.2017 ല്‍   രാജ്യം അദ്ദേഹത്തിന്  പത്മശ്രീ നല്‍കി  ആദരിച്ചിരുന്നു.2008ല്‍ എഴുത്തച്ചന്‍ പുരസ്‌ക്കാരവും ലഭിച്ചിരുന്നു.